കോപ്റ്റർ അപകടം, ലെസ്റ്റർ സിറ്റി ഉടമ മരണപെട്ടു

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലെസ്റ്റർ സിറ്റി ഉടമ വിഷായ് ശിവദ്ദനപ്രഭ ഇന്നലെ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടതായി ലെസ്റ്റർ സിറ്റി സ്ഥിതീകരിച്ചു. അദ്ദേഹത്തോടൊപ്പം കോപ്റ്ററിൽ ഇണ്ടായിരുന്ന മറ്റ് നാല് പേരും മരണപ്പെട്ടിട്ടുണ്ട്. ലെസ്റ്റർ സിറ്റി ഉടമകളായ കിംഗ്‌ പവർ ഗ്രൂപ്പിന്റെ ഉടമയും ക്ലബ്ബിന്റെ ചെയർമാൻ പദവിയും അലങ്കരിച്ചു പോന്ന അദ്ദേഹം ലെസ്റ്റർ ഇന്നത്തെ നിലയിൽ എത്തിയതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്.

തായ്‌ലന്റുകാരനായ വിഷായ് 2010 ലാണ് ലെസ്റ്റർ സിറ്റി സ്വന്തമാക്കുന്നത്. അന്ന് ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ലീഗിൽ അവസാന സ്ഥാനത്ത് നിന്നിരുന്ന ക്ലബ്ബിനെ പിന്നീട് 2015- 2016 സീസണിൽ ചാംപ്യൻമാരാക്കാൻ പ്രാപ്തമാക്കിയ അദ്ദേഹം ലെസ്റ്റർ ഫാൻസിനും പ്രിയപ്പെട്ടവനായിരുന്നു. ലെസ്റ്ററിന്റെ ഓരോ ഹോം മത്സരവും വീക്ഷിച്ച ശേഷം പതിവ് പോലെ സ്വന്തം കോപ്റ്ററിൽ മടങ്ങുന്ന അദ്ദേഹത്തിന്റെ കോപ്റ്റർ ശനിയാഴ്ച വെസ്റ്റ് ഹാമിന് എതിരായ മത്സര ശേഷം മടങ്ങവെയാണ് സ്റ്റേഡിയത്തിന്റെ കാർ പാർക്കിങ്ങിൽ തകർന്ന് വീണത്.

Advertisement