ലീഡ് കൈവിട്ട് തോൽവി; മാറ്റമില്ലാതെ ലെസ്റ്റർ

Bournemouth

ലെസ്റ്റർ സിറ്റിയുടെ തോൽവി പരമ്പരക്ക് അവസാനമില്ല. ബേൺമൗതിനോട് ലീഡ് കൈവിട്ട് തോൽവി ഏറ്റു വാങ്ങിയതോടെ ബ്രെണ്ടൻ റോജേഴ്‌സിന്റെയും ടീമിന്റെയും നില വീണ്ടും പരുങ്ങലിലായി. ഒൻപത് മത്സരങ്ങളിൽ നിന്നും ഒരേയൊരു വിജയമാണ് അവർക്ക് നേടാനായത്. കഴിഞ്ഞ മത്സരത്തിൽ അവസാന സ്ഥാനക്കാർ ആയ നോട്ടിങ്ഹാമിനോട് നേടിയ വിജയം ടീമിനെ ഫോമിലേക്ക് എത്തിക്കും എന്ന് തോന്നിച്ചെങ്കിലും കാര്യങ്ങൾ വീണ്ടും പഴയ പടി തന്നെ എന്ന് സൂചിപ്പിക്കുന്നതാണ് ഇന്നത്തെ മത്സര ഫലം.

ലെസ്റ്റർ ആണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. പത്താം മിനിറ്റിൽ തന്നെ ഡാക്കയുടെ ഗോളിലൂടെ അവർ വല കുലുക്കി. ബാൺസിന്റെ ഷോട്ട് റീബൗണ്ട് ചെയ്തെത്തിയപ്പോൾ ഞൊടിയിടയിൽ പ്രതികരിച്ച ഡാക്ക പന്ത് പോസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു. അറുപതുയേഴാം മിനിറ്റിലാണ് സമനില ഗോൾ എത്തിയത്. മുന്നേറ്റ താരം ബില്ലിങ് ആണ് ടീമിന് വേണ്ടി വല കുലുക്കിയത്. ലെസ്റ്ററിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് നാല് മിനിറ്റിന് ശേഷം ബേൺമൗത് ലീഡും എടുത്തു. മധ്യ നിര താരം സോളങ്കിയാണ് ടീമിന് നിർണായ ഗോൾ സമ്മാനിച്ചത്. ജയത്തോടെ ബെൺമൗത്ത് എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ലെസ്റ്റർ ഇപ്പോഴും പത്തൊൻപതാമതാണ്.