ലീഡ്സിന് സീസണിലെ ആദ്യ വിജയം

20211002 214046

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സിന് സീസണിലെ ആദ്യ വിജയം. ഇന്ന് ഹോം ഗ്രൗണ്ടിൽ വെച്ച് വാറ്റ്ഫോർഡിനെ ആണ് ബിയെൽസയുടെ ടീം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ലീഡ്സ് കളി പൂർണ്ണമായും നിയന്ത്രിച്ചു എങ്കിലും ഒരു ഗോൾ മാത്രമെ നേടാൻ ആയുള്ളൂ എന്നത് ബിയൽസയെ നിരാശനാക്കും. 18ആം മിനുട്ടിൽ ഡിയേഗോ യൊറന്റെ ആണ് ലീഡ്സിനായി ഗോൾ നേടിയത്. വാറ്റ്ഫോർഡിന് ഇന്ന് കാര്യമായി തിളങ്ങാൻ ആയില്ല. ആകെ ഒരു ഷോട്ട് ഓൺ ടാർഗറ്റ് മാത്രമെ അവർക്ക് ഇന്ന് ഉള്ളൂ.

ഈ വിജയത്തോടെ ലീഡ്സ് 16ആം സ്ഥാനത്ത് എത്തി. ആറ് പോയിന്റാണ് ലീഡ്സിന് ഉള്ളത്. വാറ്റ്ഫോർഡിന് ഏഴ് പോയിന്റ് ഉണ്ട്.

Previous articleജയത്തോടെ ചെൽസി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്
Next article“കിരീടം വേണമെങ്കിൽ ഈ കളി ഒന്നും കളിച്ചാൽ പോര” – ബ്രൂണോ