സ്പാനിഷ് പരിശീലകൻ ഹാവി ഗ്രാസിയ തന്നെ ലീഡ്സ് യുണൈറ്റഡ് പരിശീലകൻ ആകും. അദ്ദേഹം ഇന്ന് ലക്ലബുനായി കരാർ ഒപ്പുവെക്കും. ഇതിനായി ഇംഗ്ലണ്ടിൽ എത്തി കഴിഞ്ഞു. റിലഗേഷനിൽ നിന്ന് ലീഡ്സിനെ രക്ഷിക്കുക ആകും ഗ്രാസിയയുടെ ദൗത്യം.
ലീഡ്സ് യുണൈറ്റഡ് മുൻ മാനേജർ ജെസ്സി മാർഷിനെ പുറത്താക്കിയതിനു ശേഷം പുതിയ സ്ഥിരം പരിശീലകനായുള്ള അന്വേഷണത്തിൽ ആയിരുന്നു. ൽമൈക്കൽ സ്‌കുബാല ആണ് ഇപ്പോൾ അവരുടെ കെയർടേക്കർ മാനേജർ. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഒരു സമനില നേടിയെങ്കിലും. പിന്നീട് രണ്ടു മത്സരങ്ങളിൽ അവർ പരാജയപ്പെട്ടു. ഇതോടെയാണ് പെട്ടെന്ന് പുതിയ പരിശീലകനെ ലീഡ്സ് കണ്ടെത്തിയത്.
ഖത്തർ ടീം അൽ സദ്ദിൽ നിന്ന് പുറത്തുപോയ ഗ്രാസിയ ഇതുവരെ പുതിയ ക്ലബിനെ ഒന്നും പരിശീലിപ്പിച്ചിട്ടില്ല. ലാലിഗയിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും എല്ലാം മുമ്പ് ഗ്രാസിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്, ലീഡ്സ് യുണൈറ്റഡ് ഇപ്പോൾ ലീഗിൽ 19ആം സ്ഥാനത്താണ്.