ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കളിക്കാരെ വാങ്ങാൻ സമ്മതം ലഭിച്ചാൽ ചെൽസി വൻ തുക മുടക്കുമെന്ന് സൂചന നൽകി പരിശീലകൻ ഫ്രാങ്ക് ലംപാർഡ്. ഈ മാസം ഇരുപതിനാണ് കോർട്ട് ഓഫ് ആർബിട്രേഷൻ ചെൽസിയുടെ ഫിഫ നൽകിയ ട്രാൻസ്ഫർ വിലക്കിന് എതിരായ കേസ് പരിഗണിക്കുന്നത്. ഫിഫ നൽകിയ 2 വിൻഡോ ബാൻ കോടതി 1 ആയി ചുരുകിയാൽ ജനുവരിയിൽ തന്നെ ചെൽസിക്ക് പുതിയ കളിക്കാരെ വാങ്ങാൻ സാധിക്കും.
ജനുവരിയിൽ അനുമതി ലഭിച്ചാൽ കളിക്കാരെ വാങ്ങുമെന്ന് ലംപാർഡ് വ്യക്തമാക്കി. ഈ സീസൺ അവസാനത്തോടെ പെഡ്രോ, ജിറൂദ്, വില്ലിയൻ എന്നിവരുടെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ ഇവർക്ക് പകരം കളിക്കാരെ ടീമിൽ എത്തിക്കാൻ ചെൽസി ശ്രമിക്കുന്നുണ്ട്. ലിയോണിന്റെ സ്‌ട്രൈക്കർ ദമ്പലെ, ഡോർട്ട്മുണ്ട് താരം സാഞ്ചോ, ലെസ്റ്റർ താരം ചിൽവെൽ, മുൻ ചെൽസി താരം ആക്കെ എന്നിവരെ ചെൽസി നോട്ടം ഇട്ടതായി റിപ്പോർട്ടുകൾ ഉണ്ട്.