ഫ്രാങ്ക് ലമ്പാർഡിനെക്കാൾ നല്ല ഗുരു വേറെ ഇല്ല എന്ന് ചെൽസിയുടെ യുവതാരം മേസൺ മൗണ്ട്. ചെൽസിക്കായി ഈ സീസണിൽ മികച്ച രീതിയിൽ തുടങ്ങിയ മൗണ്ട് ഇതിനകം രണ്ട് പ്രീമിയർ ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്. ഫിനിഷിങ്ങിൽ ലമ്പാർഡ് തന്നെയാണ് തന്റെ ഗുരു എന്ന് മൗണ്ട് പറഞ്ഞു. ചെൽസിക്ക് വേണ്ടി മിഡ്ഫീൽഡിൽ കളിച്ച് ഇരുന്നൂറിൽ അധികം ഗോൾ നേടിയ താരമാണ് ലമ്പാർഡ്.
എല്ലാ ട്രെയിനിങ് സെഷനുകൾക്ക് ശേഷവും ലമ്പാർഡ് തനിക്ക് ഫിനിഷിങ്ങിൽ പുതിയ പാഠങ്ങൾ നൽകാറുണ്ട് എന്ന് മൗണ്ട് പറഞ്ഞു. കഴിഞ്ഞ സീസണിൽ ഡെർബി കൗണ്ടിയിലും ലമ്പാർഡിന് കീഴിൽ മൗണ്ട് കളിച്ചിരുന്നു. ഇപ്പോൾ ഇംഗ്ലണ്ട് ദേശീയ ടീമിൽ ഇടം നേടിയ മൗണ്ട് നാളെ ബൾഗേറിയക്ക് എതിരെ അരങ്ങേറ്റം കുറിക്കാം എന്ന പ്രതീക്ഷയിലാണ്. ലമ്പാർഡ് തനിക്ക് ആശംസകൾ നൽകിയിട്ടുണ്ട് എന്നും ചെൽസിക്ക് വേണ്ടി പരിശ്രമിക്കുന്നത് പോലെ പരിശ്രമിച്ചാൽ ഇംഗ്ലണ്ട് ജേഴ്സിയിലും തിളങ്ങാൻ ആകുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നും മൗണ്ട് പറഞ്ഞു.