ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആശാനും ശിഷ്യനും നേർക്കുനേർ. ലണ്ടൻ ഡർബിയിൽ ഇന്ന് സ്പർസും ചെൽസിയും ഏറ്റ് മുട്ടുമ്പോൾ അത് ലംപാർഡും മൗറീഞ്ഞോയും തമ്മിലുള്ള പോരാട്ടം കൂടിയാകും. മുൻപ് ലംപാർഡ് ഡർബിയിലും മൗറീഞ്ഞോ യുണൈറ്റഡിലും ആയിരുന്ന സമയം ഇരുവരും ഏറ്റ് മുട്ടിയപ്പോൾ ലംപാർഡിനായിരുന്നു ജയം. ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം കിക്കോഫ്.
അവസാന 5 ലീഗ് മത്സരങ്ങളിൽ 4 എണ്ണത്തിലും തോറ്റ ചെൽസിക്ക് ഇന്ന് ജയം നിർണായകമാണ്. ഇന്ന് ജയിക്കാനായാൽ സ്പർസിന് ചെൽസിയെ മറികടന്ന് നാലാം സ്‌ഥാനത്ത് എത്താനാകും. മൗറീഞ്ഞോക്ക് ഏറെ പ്രിയപ്പെട്ട ലംപാർഡ് ഏറെ വർഷം അദ്ദേഹത്തിന് കീഴിൽ കളിച്ച താരമാണ്. ചെൽസിയിൽ ഇന്ന് കാര്യമായ പരിക്ക് ഭീഷണി ഇല്ല. സ്പർസ് നിരയിൽ അവസാന മത്സരം കളിച്ച എല്ലാവരും ഇത്തവണയും ഉണ്ടാകും. നിലവിൽ ഇരു ടീമുകളും 3 പോയിന്റ് മാത്രം വ്യത്യാസം ആണ് ഉള്ളത്.