“ലമ്പാർഡ് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്” – ക്ലോപ്പ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ ടീമിലെ ബെഞ്ചിൽ ഉള്ളവർ അഹങ്കാരികളികൾ ആണെന്ന ലമ്പാർഡിന്റെ ആരോപണങ്ങൾക്ക് ലിവർപൂൾ പരിശീലകൻ ക്ലോപ്പിന്റെ മറുപടി. ലമ്പാർഡ് എന്തൊക്കെ സംസാരിക്കാം എന്തൊക്കെ സംസാരിക്കരുത് എന്ന് പഠിക്കണം എന്ന് ക്ലോപ്പ് പറഞ്ഞു. മത്സരത്തിനിടയിൽ ടച്ച് ലൈനിൽ വെച്ച പല തർക്കങ്ങളും ഉണ്ടാകും. അതൊക്കെ വൈകാരിക നിമിഷങ്ങളാണ്. മത്സരത്തിന്റെ ഫൈനൽ വിസിൽ കഴിഞ്ഞാൽ അതൊക്കെ മറക്കാനും അതിനെ കുറിച്ച് സംസാരിക്കാതിരിക്കാനും ലമ്പാർഡ് പഠിക്കണം എന്ന് ക്ലോപ്പ് പറഞ്ഞു.

ലിവർപൂളിനെതിരായ മത്സരത്തിനിടയിൽ ലമ്പാർഡും ലിവർപൂൾ ബെഞ്ചിൽ ഉണ്ടായിരുന്നവരുമായി വാക്കു തർക്കം ഉണ്ടായിരുന്നു. ലിവർപൂൾ വിജയിക്കുന്നു എന്നതൊക്കെ നല്ലതാണെന്നും അവർക്ക് നല്ല ടീമുണ്ട് എന്നതു സത്യമാണെന്നും എന്നാൽ അതു കൊണ്ട് ഒരുപാട് അഹങ്കാരികളായി മാറാൻ നിക്കരുത് എന്നും ലമ്പാർഡ് മത്സര ശേഷം പറഞ്ഞിരുന്നു. ഇതിനായിരുന്നു ക്ലോപ്പിന്റെ മറുപടി. ലിവർപൂൾ അഹങ്കാരികൾ അല്ല എന്നും ക്ലോപ്പ് പറഞ്ഞു. ലമ്പാർഡ് യുവപരിശീലകനാണ് ഇതൊക്കെ പഠിക്കാൻ അദ്ദേഹത്തിന് ഒരുപാട് സമയം ഉണ്ട് എന്നും ക്ലോപ്പ് പറഞ്ഞു.