ലിവർപൂൾ ടീമിലെ ബെഞ്ചിൽ ഉള്ളവർ അഹങ്കാരികളായി മാറാതെ നോക്കണം എന്ന് ചെൽസൊ പരിശീലകൻ ലമ്പാർഡ്. ഇന്നലെ ലിവർപൂളിനെതിരായ മത്സരത്തിനിടയിൽ ലമ്പാർഡും ലിവർപൂൾ ബെഞ്ചിൽ ഉണ്ടായിരുന്നവരുമായി വാക്കു തർക്കം ഉണ്ടായിരുന്നു. ലിവർപൂളിന്റെ രണ്ടാം ഗോളിൽ കലാശിച്ച ഫൗൾ തെറ്റായി അനുവദിച്ചു എന്നതിനായിരുന്നു തർക്കം. ക്ലോപ്പ് ഇടപ്പെട്ടാണ് ലമ്പാർഡിനെ ഇന്നലെ ശാന്തനാക്കിയത്.
ലിവർപൂൾ വിജയിക്കുന്നു എന്നതൊക്കെ നല്ലതാണെന്നും അവർക്ക് നല്ല ടീമുണ്ട് എന്നതു സത്യമാണെന്നും എന്നാൽ അതു കൊണ്ട് ഒരുപാട് അഹങ്കാരികളായി മാറാൻ നിക്കരുത് എന്നും ലമ്പാർഡ് പറഞ്ഞു. തനിക്ക് ക്ലോപ്പുമായി ഒരു പ്രശ്നവുമില്ല. എന്നാൽ അദ്ദേഹത്തിന്റെ ബെഞ്ചിൽ ഉള്ളവരുടെ സംസാര രീതി ശരിയല്ല എന്ന് ലമ്പാർഡ് പറഞ്ഞു. മത്സരത്തൊനിടയിൽ ഒരുപാട് വികാരങ്ങൾ ഉണ്ടാകുമെന്നും ലമ്പാർഡ് പറഞ്ഞു. ഇന്നലെ ആവേശകരമായ മത്സരത്തിന് ഒടുവിൽ 5-3ന് ലിവർപൂൾ വിജയിച്ചിരുന്നു.