ഇത്തവണ പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കടുക്കുമെന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. കഴിഞ്ഞ വർഷങ്ങളിൽ കിരീടം നേടിയ ടീമുകൾ പോയിന്റിനേക്കാൾ കുറവാകും ഇത്തവണ കിരീടം നേടുന്ന ടീമിന്റെ പോയിന്റ് എന്നും ചെൽസി പരിശീലകൻ പറഞ്ഞു. വോൾവ്‌സിനെതിരായ ചെൽസിയുടെ പ്രീമിയർ ലീഗ് മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു ഫ്രാങ്ക് ലമ്പാർഡ്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും കിരീടം നേടിയപ്പോൾ 99, 100 പോയിന്റുകൾ നേടിയാണ് കിരീടം ചൂടിയത്. എന്നാൽ ഈ സീസണിൽ അത് ഉണ്ടാവില്ലെന്നാണ് ചെൽസി പരിശീലകൻ പറഞ്ഞത്. ഈ സീസണിൽ ടീമുകൾ എല്ലാം ശക്തിപ്പെട്ടിട്ടുണ്ടെന്നും അത് കിരീട പോരാട്ടത്തെ ശക്തമാക്കുമെന്നും ലമ്പാർഡ് പറഞ്ഞു.
ചെൽസി ടീമിൽ പുതുതായി എത്തിയ താരങ്ങൾക്കെതിരായ വിമർശനം ശരിയല്ലെന്നും യുവതാരങ്ങൾ പുതിയ ലീഗിൽ എത്തിയാൽ അതുമായി പൊരുത്തപ്പെടാൻ അവർക്ക് സമയം വേണമെന്നും ചെൽസി പരിശീലകൻ പറഞ്ഞു.