ആഴ്സണൽ താരങ്ങളായ ഒബാമയങ്ങും ലകാസെറ്റും വില്യനും പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിനായി ഇറങ്ങിയിരുന്നില്ല. ഇതിന് കാരണം ഈ താരങ്ങൾക്ക് കൊറോണ ആയത് കൊണ്ടായിരുന്നു ഇത് ക്ലബ് വ്യക്തമാക്കി. ഇതിൽ ഒബാമയങ്ങ് നെഗറ്റീവ് ആയിട്ടുണ്ട്. അതുകൊണ്ട് തന്നെ താരം ചെൽസിക്ക് എതിരെ കളിക്കാൻ സാധ്യതയുണ്ട്. എന്നാൽ വില്യൻ, ലകാസെറ്റ്, റണാർസൻ എന്നീ താരങ്ങൾ ഇപ്പോഴും കൊറോണ പോസിറ്റീവ് ആണ്. ഇവർ ചെൽസിക്ക് എതിരായ മത്സരത്തിൽ ഉണ്ടാകില്ല എന്നാണ് ക്ലബ് നൽകുന്ന സൂചനകൾ. ലീഗിലെ ആദ്യ മത്സരത്തിൽ ബ്രെന്റ്ഫോർഡിന് പരാജയപ്പെട്ട ആഴ്സണൽ ചെൽസിക്ക് എതിരെ വിജയിച്ച് സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കാൻ ആണ് ആഗ്രഹിക്കുന്നത്.