കോവാചിച്ചിന് പരിക്ക്, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിച്ചേക്കില്ല

Staff Reporter

ചെൽസി മിഡ്ഫീൽഡർ മാറ്റിയോ കോവാചിച്ചിന് പരിക്ക്. പോർട്ടോക്കെതിരായ മത്സരത്തിന് മുൻപ് നടത്തിയ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ മസിലിനാണ് പരിക്കേറ്റത്. ഇതോടെ അടുത്ത ശനിയാഴ്ച നടക്കുന്ന എഫ്.എ കപ്പ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കോവാചിച്ച് കളിച്ചേക്കില്ലെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ പറഞ്ഞു.

പരിക്കേറ്റ കോവാചിച്ചിന് പകരം പോർട്ടോക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എൻഗോളോ കാന്റെയാണ് ചെൽസിക്ക് വേണ്ടി ഇറങ്ങിയത്. പോർട്ടോക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ജയിച്ച് ചെൽസി കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിയിരുന്നു.