കോബി മൈനൂയെ ലോണിൽ അയക്കില്ല, മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനൊപ്പം തുടരും

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം കോബി മൈനു ക്ലബ്ബിൽ തുടരും. താരത്തെ ഈ സീസണിൽ ഫസ്റ്റ് ടീമിൽ നിലനിർത്താനും കൂടുതൽ അവസരം നൽകാനും പരിശീലകൻ ടെൻ ഹാഗ് ആഗ്രഹിക്കുന്നു. പ്രീസീസണിൽ ഇതുവരെയുള്ള പ്രകടനങ്ങൾ ആണ് ടെൻ ഹാഗ് മൈനോയെ ലോണിൽ അയക്കണ്ട് എന്ന് തീരുമാനമെടുക്കാൻ കാരണം. കളിച്ച രണ്ട് മത്സരങ്ങളിലും മധ്യനിരയിൽ പക്വതയാർന്ന പ്രകടനം മൈനൂ കാഴ്ചവെച്ചിരുന്നു.

Picsart 23 07 20 12 00 19 873

താരം അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അഞ്ചു വർഷത്തോളം ക്ലബിൽ തുടരാൻ ആകുന്ന പുതിയ കരാർ ഒപ്പുവെച്ചിരുന്നു‌. കഴിഞ്ഞ ജനുവരിയിൽ ലീഗ് കപ്പിൽ ഓൾഡ് ട്രാഫോർഡിൽ ചാൾട്ടൺ അത്‌ലറ്റിക്കിനെതിരായ മത്സരത്തിൽ 17 കാരനായ മൈനു തന്റെ സീനിയർ അരങ്ങേറ്റം കുറിച്ചിരുന്നു. എഫ്‌എ കപ്പിൽ റീഡിംഗിനെതിരായ മത്സരത്തിലും താരം കളിച്ചിരുന്നു.

ഒൻപതാം വയസ്സിൽ യുണൈറ്റഡിന്റെ അക്കാദമിയിൽ ചേർന്ന താരം യുണൈറ്റഡിന്റെ യൂത്ത് ടീമുകളിൽ ഒക്കെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയുടെ ഭാവി ആകും മൈനു എന്നാണ് പ്രതീക്ഷ.