“മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൊണ്ട് സിറ്റിയെ തടയാൻ ആകില്ല എന്ന് അറിയാമായിരുന്നു”

Photo: Liverpool FC
- Advertisement -

മാഞ്ചസ്റ്റർ ഡെർബിയിൽ ലിവർപൂളിന് അനുകൂലമായ ഒരു റിസൾട്ട് കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ ദുരിതാവസ്ഥയിൽ അവരിൽ നിന്ന് ആരെങ്കിലും ഉപകാരം പ്രതീക്ഷിക്കുമോ എന്ന് ക്ലോപ്പ് ചോദിച്ചു. മാഞ്ചസ്റ്റർ സിറ്റി വളരെ മികച്ച ടീമാണെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന് തടയാൻ പറ്റുന്ന നിലവാരമല്ല അവർക്കെന്നും ക്ലോപ്പ് പറഞ്ഞു.

താൻ മത്സരം കണ്ടിരുന്നു. ഒരിക്കൽ പോലും മത്സരം കാണുമ്പോൾ സമ്മർദ്ദം ഉണ്ടായില്ല എന്നും ക്ലോപ്പ് പറഞ്ഞു. ലിംഗാർഡ് അവസരം നഷ്ടപ്പെടുത്തിയപ്പോൾ താൻ എന്തിന് ലിങാർഡ് മിസ്സാക്കി എന്ന് ചോദിച്ചില്ല. പക്ഷെ അതാകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരേയൊരു അവസരം എന്ന് താൻ കരുതിയില്ല എന്നും ക്ലോപ്പ് പറഞ്ഞു. കിരീട പോരാട്ടത്തിൽ അവസാനം വരെ തങ്ങൾ ഉണ്ടാകും എന്നും ക്ലോപ്പ് പറഞ്ഞു. 97 പോയന്റ് ലിവർപൂൾ നേടും. എന്നിട്ടും കിരീടമില്ല എങ്കിൽ ആരു തങ്ങളെ വിമർശിച്ചാലും സങ്കടമില്ല എന്ന് ക്ലോപ്പ് പറഞ്ഞു.

Advertisement