യൂറോപ്യൻ ഫുട്ബോളിൽ നിന്ന് ഞെട്ടിക്കുന്ന വാർത്ത. ലിവർപൂൾ പരിശീലകൻ ക്ലോപ്പ് താൻ ക്ലബ് വിടും എന്ന് അറിയിച്ചു. ഈ സീസൺ അവസാനം ആകും ക്ലോപ്പ് ക്ലബ് വിടുക. അദ്ദേഹത്തിന് ഇനിയും കരാർ ബാക്കിയിരിക്കെ ആണ് ക്ലബ് വിടാൻ തീരുമാനിച്ചതായി ക്ലോപ്പ് പ്രഖ്യാപിച്ചത്. ലിവർപൂൾ ആരാധകർക്ക് വലിയ നിരാശ നൽകുന്ന വാർത്തയാകും ഇത്. ലിവർപൂളിന്റെ കാലങ്ങളായുള്ള വിഷമഘട്ടം അവസാനിപ്പിച്ച പരിശീലകനായിരുന്നു ക്ലോപ്പ്.
അവർക്ക് ആദ്യ പ്രീമിയർ ലീഗ് കിരീടവും ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും ക്ലോപ്പ് നേടിക്കൊടുത്തിരുന്നു. ഇപ്പോഴും ലിവർപൂൾ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. കിരീടവും ക്ലബ് വിടുകയാകും ക്ലോപ്പിന്റെ ലക്ഷ്യം. ആറ് കിരീടങ്ങൾ ക്ലോപ്പിനൊപ്പം ലിവർപൂൾ നേടിയിട്ടുണ്ട്. 2015ൽ ആയിരുന്നു ക്ലോപ്പ് ലിവർപൂളിൽ എത്തിയത്.
അതിനു മുമ്പ് ഡോർട്മുണ്ടിനെയും മെയിൻസിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് ക്ലോപ്പ് ക്ലബ് വിടുന്നത് എന്നാണ് സൂചന. ക്ലോപ്പിന് പകരക്കാരനെ കണ്ടെത്തുക ലിവർപൂളിന് ഒട്ടും എളുപ്പമുള്ള കാര്യമാകില്ല.