ലിവർപൂൾ പരിശീലകൻ ക്ലോപ്പിന് രണ്ടു മത്സരങ്ങളിൽ വിലക്ക്

Wasim Akram

ലിവർപൂൾ പരിശീലകൻ ക്ലോപ്പിന് രണ്ടു മത്സരങ്ങളിൽ വിലക്ക്. ഇതോടെ പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ അവസാന മത്സരങ്ങളിൽ ടച്ച് ലൈനിൽ ക്ലോപ്പ് ഉണ്ടാവില്ല.

ലിവർപൂൾ

ഏപ്രിലിൽ ടോട്ടനത്തിനു എതിരായ മത്സരത്തിൽ റഫറി പോൾ ടിയേർണിക്ക് എതിരെ നടത്തിയ പരാമർശങ്ങൾക്ക് ആണ് ക്ലോപ്പിന് വിലക്ക് നേരിടേണ്ടി വന്നത്. ഇനിയും തെറ്റ് ആവർത്തിച്ചാൽ ക്ലോപ്പിന് കൂടുതൽ കടുത്ത ശിക്ഷ നേരിടേണ്ടി വരും.