ലിവർപൂളിന് കിട്ടിയ ജാക്ക്പോട്ടാണ് ക്ലോപ്പ് എന്ന് ഫാബ്രിഗസ്

Newsroom

പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന് കിട്ടിയ ജാക്ക്പോട്ടാണ് പരിശീലകൻ ക്ലോപ്പ് എന്ന് സ്പാനിഷ് താരം ഫാബ്രിഗസ്. ലിവർപൂൾ ഒരു ഗംഭീര ക്ലബാണ് അവർക്ക് ക്ലോപ്പ് എന്ന ഭാഗ്യം കൂടെ വന്നതോടെ ആ ക്ലബ് ആകെ മാറിയെന്നും ഫാബ്രിഗസ് പറയുന്നു. ക്ലോപ്പ് താരങ്ങൾക്ക് ഒക്കെ വേണ്ടുന്ന സമയം ക്ലബുനായി ഇണങ്ങാൻ വേണ്ടി നൽകുന്ന പരിശീലകനാണ്‌. അതിന്റെ ഗുണമാണ് ലിവർപൂളിന് ഇപ്പോൾ ലഭിക്കുന്നത് എന്നും ഫാബ്രിഗസ് പറഞ്ഞു.

പ്രീമിയർ ലീഗിൽ ഇപ്പോൾ നേടിയിരിക്കുന്ന വൻ ലീഡും കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടവും ഒക്കെ ചൂണ്ടിക്കാട്ടിയാണ് താരം ക്ലോപ്പിനെയും ലിവർപൂളിനെയും പുകഴ്ത്തിയത്.