പ്രീമിയർ ലീഗ് കിരീടം നേടിയ ക്ലോപ്പ് താൻ ദീർഘകാലം ലിവർപൂളിൽ നിൽക്കില്ല എന്ന് സൂചന നൽകി. ഇപ്പോൾ 2024 വരെ ലിവർപൂളിൽ ക്ലോപ്പിന് കരാർ ഉണ്ട്. ആ കരാർ കഴിയുന്നത് വരെ ലിവർപൂളിൽ നിന്ന് അതിനു ശേഷം തിരികെ ജർമ്മനിയിലേക്ക് പോകാൻ ആണ് ക്ലോപ്പ് ഉദ്ദേശിക്കുന്നത്. കരാർ കഴിഞ്ഞാൽ ജർമ്മനിയിലേക്ക് തിരികെ പോകാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് ക്ലോപ്പ് പറഞ്ഞു.
ക്ലോപ്പ് തന്റെ പരിശീലന കരിയർ ആരംഭിച്ച മൈൻസിലേക്ക് തിരികെ പോകണം എന്നാണ് ആഗ്രഹം എന്നും ക്ലോപ്പ് പറഞ്ഞു. നാലു വർഷത്തിന് അപ്പുറം ഫുട്ബോൾ ഒക്കെ ആകെ മാറിയിട്ടുണ്ടാകും. എന്നാലും മൈൻസിൽ തിരികെ പോകാൻ ആണ് ഉദ്ദേശിക്കുന്നത്. ക്ലോപ്പ് പറഞ്ഞു. മുൻ മൈൻസ് ഫുട്ബോൾ താരം കൂടിയായിരുന്ന ക്ലോപ്പ് 2001 മുതൽ 2008 വരെ ജർമ്മൻ ക്ലബിന്റെ പരിശീലകനായിരുന്നു.













