ഗ്രൗണ്ടിലിറങ്ങി ആഘോഷം, ക്ളോപ്പിനെതിരെ അച്ചടക്ക നടപടി വന്നേക്കും

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരെ അവസാന മിനുട്ടിൽ ഗോൾ നേടിയ ഉടനെ പിച്ചിൽ ഇറങ്ങി ആഘോഷിച്ച ലിവർപൂൾ പരിശീലകൻ ക്ളോപ്പിന്റെ പേരിൽ ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ നടപടി എടുക്കും.

മേഴ്സിസൈഡ് ഡർബിയിൽ അവസാന മിനുട്ടിൽ എവർട്ടൻ ഗോളി പിക്ഫോഡിന്റെ പിഴവ് മുതലാക്കി ഒറീഗി ഗോൾ നേടിയ ഉടനെ ക്ളോപ്പ് ഗ്രൗണ്ടിൽ ഇറങ്ങി ഗോളി അലിസനൊപ്പം ആഘോഷിച്ചിരുന്നു. ഈ നടപടി തെറ്റാണെന്ന് അസോസിയേഷൻ കണ്ടെത്തി. മത്സര ശേഷം ക്ളോപ്പ് തന്റെ നടപടിയിൽ മാപ്പ് ചോദിച്ചെങ്കിലും അത് മതിയാവില്ല എന്നുറപ്പായി. പിഴക്ക് പുറമെ അദ്ദേഹത്തിന് വിലക്ക് വരാനുള്ള സാധ്യതയും തള്ളി കളയാനാവില്ല. ക്ളോപിനെതിരെയുള്ള ശിക്ഷ നടപടി വൈകാതെ പ്രഖ്യാപിച്ചേക്കും.