കണ്ണീരോടെ ക്ലോപ്പ് ലിവർപൂളിനോട് യാത്ര പറഞ്ഞു

Newsroom

എതിരാളികൾ എല്ലാം ഭയന്നിരുന്ന ക്ലോപ്പിന്റെ ലിവർപൂൾ ഇനി ക്ലോപ്പിന്റേതല്ല. യർഗൻ ക്ലോപ്പ് ലിവർപൂൾ പരിശീലക സ്ഥാനം ഇന്നലെ നടന്ന അവസാന മത്സരത്തോടെ ഒഴിഞ്ഞു. നേരത്തെ തന്നെ ക്ലോപ്പ് ലിവർപൂൾ വിടുമെന്ന് അറിയിച്ചിരുന്നു എങ്കിലും ലിവർപൂൾ ആരാധകർക്ക് താങ്ങാൻ ആവാത്ത രാത്രി ആയിരുന്നു ഇന്നലെ. വോൾവ്സിനെതിരായ 2-0ന്റെ വിജയത്തോടെ ആണ് ക്ലോപ്പ് ലിവർപൂളിനോട് യാത്ര പറഞ്ഞത്.

Picsart 24 05 20 02 49 25 127

ലിവർപൂളിന്റെ കാലങ്ങളായുള്ള വിഷമഘട്ടം അവസാനിപ്പിച്ച പരിശീലകനായിരുന്നു ക്ലോപ്പ്. അവർക്ക് ആദ്യ പ്രീമിയർ ലീഗ് കിരീടവും ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും ക്ലോപ്പ് നേടിക്കൊടുത്തിരുന്നു‌. ആറ് കിരീടങ്ങൾ ക്ലോപ്പിനൊപ്പം ലിവർപൂൾ നേടിയിട്ടുണ്ട്. 2015ൽ ആയിരുന്നു ക്ലോപ്പ് ലിവർപൂളിൽ എത്തിയത്.

അതിനു മുമ്പ് ഡോർട്മുണ്ടിനെയും മെയിൻസിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് ക്ലോപ്പ് ക്ലബ് വിടുന്നത്. ക്ലോപ്പിന് പകരക്കാരനെ ലിവർപൂൾ കണ്ടെത്തി കഴിഞ്ഞു. ആർനെ സ്ലോട്ട് ആകും ഇനി ലിവർപൂൾ പരിശീലകൻ‌‌.