സ്പർസ് ഇതിഹാസം കിംഗ്‌ ഇനി മൗറീഞ്ഞോയുടെ സഹായി

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടൻഹാം ഹോട്ട്സ്പർസ് ഇതിഹാസം ലെഡ്‌ലി കിംഗ്‌ ഇനി ക്ലബ്ബിൽ സഹ പരിശീലക റോളിൽ. അദ്ദേഹം മൗറീഞ്ഞോക്ക് കീഴിൽ സഹായി ആയി എത്തും എന്ന് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 13 വർഷം സ്പർസിനായി കളിച്ച കിംഗ്‌ ക്ലബ്ബിനായി 323 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ക്ലബ്ബ് ക്യാപ്റ്റനായി 2008 ലീഗ് കപ്പ് ഉയർത്തിയ കിംഗ്‌ 2012 ലാണ് തന്റെ കരിയർ അവസാനിപ്പിച്ചത്. 1999 മുതൽ തന്റെ കരിയർ പൂർണ്ണമായും സ്പർസിലാണ് താരം കളിച്ചത്. 2002 മുതൽ 2010 വരെ ഇംഗ്ലണ്ട് ദേശീയ ടീമിനായും ഡിഫൻഡറായിരുന്ന കിംഗ്‌ കളിച്ചിട്ടുണ്ട്.