അസ്സിസ്റ്റിൽ കെവിൻ ഡി ബ്രൂയ്നെക്ക് പ്രീമിയർ ലീഗ് റെക്കോർഡ്

അസിസ്റ്റുകളുടെ കാര്യത്തിൽ പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡിട്ട് മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയ്നെ. ഇന്നലെ ഷെഫീൽഡ് യൂണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ സെർജിയോ അഗ്വേറൊയുടെ ഗോളിന് വഴി ഒരുക്കിയത് കെവിൻ ഡി ബ്രൂയ്നെ ആയിരുന്നു. ഇത് താരത്തിന്റെ സീസണിൽ 15മത്തെ അസ്സിസ്റ്റയിരുന്നു.

ഇതോടെ മൂന്ന് വ്യത്യസ്‍ത സീസണുകളിൽ 15 അസിസ്റ്റുകൾ സ്വന്തമാക്കുന്ന ആദ്യ പ്രീമിയർ ലീഗ് താരമായി മാറിയിരിക്കുകയാണ് കെവിൻ ഡി ബ്രൂയ്നെ. 2016-17 സീസണിൽ 18 അസിസ്റ്റുകളും 2017-18 സീസണിൽ 16 അസിസ്റ്റുകളും കെവിൻ ഡി ബ്രൂയ്നെയുടെ പേരിൽ ഉണ്ടായിരുന്നു. ഈ സീസണിൽ ഇനിയും മത്സരങ്ങൾ ബാക്കി നിൽക്കെ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കിയ ആഴ്‌സണൽ താരം ഹെൻറിയുടെ റെക്കോർഡ് മറികടക്കാൻ കെവിൻ ഡി ബ്രൂയ്നെക്കാവും. 20 ഗോളുകൾ ഒരു സീസണിൽ നേടിയാണ് ഹെൻറി റെക്കോർഡിട്ടത്.

Previous articleവമ്പൻ പ്രകടനവുമായി പ്രിത്വി ഷായും സഞ്ജു സാംസണും, ഇന്ത്യക്ക് അനായാസ ജയം
Next articleദേശീയ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് കൊല്ലത്ത് തുടക്കം