സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ സ്പർസ് അവരുടെ സ്റ്റാർ പ്ലയർ ഹാരി കെയ്നെ വിറ്റേക്കും. പക്ഷെ ക്ലബ് ഉടമ ലെവി ചോദിക്കുന്നത് ചെറിയ തുകയല്ല. 200 മില്യൺ ലഭിക്കുക ആണെങ്കിൽ കെയ്നിനെ വിൽക്കാം എന്നാണ് ലെവി പറയുന്നത്. പുതിയ സ്റ്റേഡിയം പണിതതോടെ ടോട്ടൻഹാം ക്ലബ് വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു. അതിനു പിന്നാലെയാണ് കൊറോണയുൻ എത്തിയത്.
ഹാരി കെയ്നിനെ വാങ്ങാൻ വൻ ക്ലബുകൾ തയ്യാറാകും എങ്കിലും ഇത്രയും തുക ആരും മുടക്കിയേക്കില്ല. പരിക്ക് കാരണം ഈ സീസണിൽ കുറേയേറെ മത്സരങ്ങൾ നഷ്ടമായ താരമാണ് കെയ്ൻ. താരം തന്നെ കഴിഞ്ഞ മാസം താൻ സ്പർസ് വിട്ടേക്കും എന്ന് സൂചന നൽകിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ കെയ്നിനെ സ്വന്തമാക്കാൻ ഒരുക്കമാണ്.