മൗറീഞ്ഞോക്ക് കനത്ത തിരിച്ചടി, കെയ്‌നിന്റെ പരിക്ക് ഗുരുതരം

- Advertisement -

സ്പർസ് സ്‌ട്രൈക്കർ ഹാരി കെയ്‌ൻ പരിക്കേറ്റ് ഏറെ നാൾ പുറത്ത് നിൽക്കുമെന്ന് ഉറപ്പായി. സ്പർസ് തന്നെയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. താരത്തിന്റെ ഹാം സ്ട്രിംഗ് ഇഞ്ചുറി സാരമായതാണ് എന്ന് ഇന്ന് ഉറപ്പായി. പ്രീമിയർ ലീഗ് ടോപ്പ് 4 ൽ ഇടം നേടാൻ ശ്രമിക്കുന്ന മൗറീഞ്ഞോക്ക് കനത്ത തിരിച്ചടിയാകുന്നതാണ് സ്റ്റാർ സ്‌ട്രൈക്കറുടെ ഈ പരിക്ക്.

നിലവിലെ സ്ഥിതിയിൽ ഫെബ്രുവരിയിൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി മാത്രമേ താരത്തിന് ഇനി പരിശീലനത്തിന് മടങ്ങി എത്താൻ സാധിക്കുക. ഇടത് ഹാം സ്ട്രിംഗ് ആണ് താരത്തിന് വില്ലനായത്. സൗത്താംപ്ടന് എതിരായ മത്സരത്തിലാണ് താരം പരിക്കേറ്റ് പിൻവാങ്ങിയത്.

Advertisement