ടോട്ടൻഹാം താരം ഹാരി കെയ്ൻ പ്രീമിയർ ലീഗിൽ 100 ഗോളുകൾ എന്ന നേട്ടത്തിൽ. ലിവർപൂളിന് എതിരായ പെനാൽറ്റിയിലൂടെയാണ് കെയ്ൻ 100 പ്രീമിയർ ലീഗ് ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കിയത്. പ്രീമിയർ ലീഗ് ഇതിഹാസങ്ങൾ അടങ്ങുന്ന ക്ലബ്ബിലേക്ക് ഇതോടെ കെയ്‌നും പ്രവേശനം നേടി. 141 മത്സരങ്ങളിൽ നിന്നാണ് താരം സെഞ്ചുറി തികച്ചത്.
പ്രീമിയർ ലീഗ് ചരിത്രത്തിൽ രണ്ടാമത്തെ വേഗതയേറിയ 100 ഗോളുകൾ നേടുന്ന താരമാണ് കെയ്ൻ. 124 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ നേടിയ അലൻ ശിയറരാണ് ഈ പട്ടികയിൽ കെയ്‌നിന്റെ മുന്നിലുള്ളത്. 2014 ഏപ്രിലിൽ പ്രീമിയർ ലീഗിൽ അരങ്ങേറിയ താരത്തിന് 2014-2015 സീസണാണ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ആ സീസണിൽ 21 പ്രീമിയർ ലീഗ് ഗോളുകൾ നേടിയ താരം 2015-2016 സീസണിൽ 25 ലീഗ് ഗോളുകളാണ് നേടിയത്. 2016-2017 സീസണിൽ അത് 29 ഗോളുകളായി ഉയർത്താൻ കെയ്‌നിനായി. ഈ സീസണിൽ ഇതുവരെ 22 ലീഗ് ഗോളുകൾ സ്വന്തമാക്കിയ താരം 12 മത്സരങ്ങൾ ബാക്കിയിരിക്കെ ഇനിയും ഗോളുകൾ നേടുമെന്ന് ഉറപ്പാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial