സീരി എ : ജയത്തോടെ നാപോളി ഒന്നാം സ്ഥാനത്ത് മടങ്ങിയെത്തി

ബെനവെന്റോയെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്ന് നാപോളി ഇറ്റാലിയൻ സീരി എ ടേബിളിൽ ഒന്നാം സ്ഥാനത് തിരിച്ചെത്തി. ഇന്നലെ ആദ്യം നടന്ന മത്സരത്തിൽ യുവന്റസ് ജയിച്ചതോടെ അവർ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയിരുന്നെങ്കിലും ജയത്തോടെ നാപോളി തങ്ങളുടെ സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു. നിലവിൽ 23 റൗണ്ടുകൾ പിന്നിട്ടപ്പോൾ നാപോളിക്ക് 60 പോയിന്റുണ്ട്, യുവന്റസിന് 59 പോയിന്റാണ് ഉള്ളത്.

20 മിനുറ്റ് പിന്നിട്ടപ്പോൾ ഡ്രെയ്‌സ് മെർട്ടൻസിന്റെ ഗോളിലൂടെയാണ് നാപോളി അകൗണ്ട് തുറന്നത്. രണ്ടാം പകുതി 2 മിനുറ്റ് പിന്നിടയപ്പോൾ ക്യാപ്റ്റൻ ഹാംഷിഖിന്റെ ഗോളിൽ അവർ ലീഡ് രണ്ടാക്കി ഉയർത്തുകയും ചെയ്തു. ലീഗിൽ അവസാന സ്ഥാനക്കാരായ ബെനെവെന്റോ ഒരിക്കൽ പോലും നാപോളി പ്രതിരോധ നിരക്ക് വെല്ലുവിളി ആയില്ല. ജയിച്ചെങ്കിലും 76 ആം മിനുട്ടിൽ മെർട്ടൻസ് പരിക്കേറ്റ് പിന്മാറിയത് നാപോളിക്ക് വരും മത്സരങ്ങളിൽ ആശങ്ക ഉളവാക്കും. താരത്തിന്റെ പരിക്ക് സാരമുള്ളതാണോ അല്ലയോ എന്നത് വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ സാധികൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹാരി @ 100
Next articleഡഗ് ബോളിംഗര്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചു