ചെൽസി താരം ഹവേർട്സ് കൊറോണ പോസിറ്റീവ്

Img 20201105 003610
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ കായ് ഹവേർട്സിന് കൊറോണ പോസിറ്റീവ്. ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ് ആണ് ഹവേർട്സ് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. കോവിഡ് ആയത് കൊണ്ട് തന്നെ ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനായുള്ള ചെൽസി സ്ക്വാഡിൽ ഹവേർട്സ് ഇല്ല. ഈ വാരാന്ത്യത്തിൽ നടക്കുന്ന പ്രീമിയർ ലീഗ് മത്സരവും താരത്തിന് നഷ്ടമാകും.

ജർമ്മനിയുടെ നവംബറിലെ മത്സരങ്ങൾക്ക് ആയുള്ള സ്ക്വാഡിൽ നിന്നും കായ് ഹവേർട്സ് വിട്ടു നിൽക്കേണ്ടി വരും. ഈ സീസൺ തുടക്കത്തിൽ വൻ തുകയ്ക്ക് ആയിരുന്നു ഹവേർട്സ് ചെൽസിയിൽ എത്തിയത്. താരം ഫോമിലേക്ക് എത്തുന്നതിനിടയിൽ ആണ് ഇപ്പോൾ കൊറോണ ബാധിച്ചിരിക്കുന്നത്.

Advertisement