ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഡിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോസ് അക്കാദമിക്ക് പരാജയം. പനമ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ കൊൽഹാപൂർ സിറ്റിയാണ് ടോസ് കോഴിക്കോടിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കൊൽഹാപൂരിന്റെ വിജയം. രോഹിത് പ്രകാശ്, ജോളി സിംഗ് എന്നിവരാണ് കൊൽഹാപൂരിനായി സ്കോർ ചെയ്തത്. ആകാശ് വിവി ടോസിനായും സ്കോർ ചെയ്തു. രണ്ട് മത്സരത്തിൽ നിന്ന് ടോസ് അക്കാദമിക്കും ഒരു മത്സരത്തിൽ നിന്ന് കൊൽഹാപൂരിനും മൂന്ന് പോയിന്റ് വീതമാണ് ഉള്ളത്.