പുതിയ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വോൾവ്സ് ഹെഡ് കോച്ചായ ജൂലെൻ ലോപെറ്റെഗിയെ പുറത്താക്കി. ഒമ്പത് മാസം മാത്രമാണ് സ്പാനിഷ് പരിശീലകൻ ക്ലബിനൊപ്പം ഉണ്ടായിരുന്നത്. കഴിഞ്ഞ നവംബറിൽ ആയിരുന്നു മുൻ സ്പെയിൻ റയൽ മാഡ്രിഡ് ബോസ് പ്രീമിയർ ലീഗിൽ എത്തിയത്.
റിലഗേഷൻ സോണിൽ ഉണ്ടായിരുന്ന ടീമിനെ ലോപെറ്റെഗുയി 13-ാം സ്ഥാനത്തേക്ക് നയിച്ചു, എന്നാൽ ട്രാൻസ്ഫർ വിൻഡോയിൽ പരിശീലകൻ ആവശ്യപ്പെട്ട താരങ്ങളെ ക്ലബ് എത്തിക്കാത്തതായതോടെ പരിശീലകനും മാനേജ്മെന്റും തമ്മിൽ ഉരസുകയായിരുന്നു.
ലിവർപൂളിനെയും ടോട്ടൻഹാമിനെയും മോളിനക്സിൽ തോൽപ്പിച്ച് അദ്ദേഹം ഒമ്പത് ലീഗ് മത്സരങ്ങൾ ഈ ചെറിയ കാലത്തിൽ ജയിച്ചു. മുൻ ബോൺമൗത്ത് ഹെഡ് കോച്ച് ഗാരി ഒ’നീൽ ആകും ലോപറ്റെഗിക്ക് പകരക്കാരനാവുക എന്നാണ് റിപ്പോർട്ട്.