താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ശേഷം കാര്യമായ പുരോഗമനം ഒന്നും അവിടെ ഉണ്ടായിട്ടില്ല എന്ന് ജോസെ മൗറീനോ

Images (4)
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗണ്ണാർ സോൾഷ്യറിന് കീഴിൽ ഒരു പുരോഗമനവും ഉണ്ടാക്കിയിട്ടില്ല എന്ന് യുണൈറ്റഡ് മുൻ പരിശീലകൻ ജോസെ മൗറീനോ. താൻ ക്ലബ് വിട്ട ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ ആൾക്കാർ വന്നു, പുതിയ ശൈലികൾ വന്നു, പുതുതായി കുറെ പണം ചിലവഴിച്ചു. പക്ഷെ എന്താണ് സംഭവിച്ചത് എന്ന് നോക്കിയാൽ ഒരു മാറ്റവും അവിടെ സംഭവിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം എന്ന് ജോസെ പറഞ്ഞു.

താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രണ്ടാം സ്ഥാനത്ത് ലീഗിൽ എത്തിച്ചപ്പോൾ എല്ലാവരും പറഞ്ഞത് താൻ പരാജയമാണെന്നാണ്. എന്നാൽ ഒലെ ഗണ്ണാർ സോൾഷ്യാർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ കുറേ പേർ അത് യുണൈറ്റഡിന് നല്ല സീസണാണെന്ന് പറയുന്നു. ജോസെ പറഞ്ഞു. ഒലെയ്ക്ക് ഇംഗ്ലണ്ട് മാധ്യമങ്ങൾക്ക് ഇടയിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് എന്ന് വേണം മനസ്സിലാക്കാൻ. എനിക്ക് അത് ഉണ്ടായിരുന്നില്ല. അതാണ് തന്നെ എല്ലാവരും വിമർശിച്ചത്. ഒലെ ഒരു കിരീടം പോലും നേടിയില്ല എന്നും ജോസെ ഓർമ്മിപ്പിച്ചു. യുണൈറ്റഡ് അവസാനം ജോസക്ക് ഒപ്പമാണ് ഒരു കിരീടം നേടിയത്.

Advertisement