സ്പർസിന്റെ കിരീട ദാരിദ്ര്യത്തിന് മൗറീനോ അവസാനമിടും എന്ന് ടോട്ടൻഹാം സ്ട്രൈക്കർ ഹാരി കെയ്ൻ. കിരീടങ്ങൾ നേടാൻ കഴിവുണ്ട് എന്ന് നേരത്തെ തന്നെ കഴിവു തെളിയിച്ചിട്ടുള്ള പരിശീലകനാണ് മൗറീനോ. അദ്ദേഹം എവിടെ പോയാലും കിരീടം നേടാറുണ്ട്. അതുകൊണ്ട് ടോട്ടൻഹാമിലും അദ്ദേഹം ആവർത്തിക്കും എന്നാണ് പ്രതീക്ഷ. കെയ്ൻ പറഞ്ഞു. തന്റെ കരിയറിൽ താൻ കിരീടങ്ങൾ നേടേണ്ട സമയത്താണ് നിൽക്കുന്നത് എന്നും കെയ്ൻ പറഞ്ഞു.
ടോട്ടൻഹാമിനൊപ്പം തന്നെ കിരീടങ്ങൾ നേടണം എന്നാണ് തന്റെ ആഗ്രഹം. പ്രധാനപ്പെട്ട വർഷങ്ങളാണ് ക്ലബിനും തനിക്കും മുന്നിൽ ഉള്ളത് എന്നും കെയ്ൻ പറഞ്ഞു. അവസാനമായി 2008ൽ ആണ് ടോട്ടൻഹാം ഒരു കിരീടം നേടിയത്. മൗറീനോയുടെ വരവ് ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ടെന്നും വിശ്വാസം തിരികെ നൽകുന്നുണ്ടെന്നും കെയ്ൻ പറഞ്ഞു.