സീസൺ ആരംഭിക്കും മുമ്പ് പുതിയ താരങ്ങൾ ക്ലബിൽ എത്തിയില്ല എങ്കിൽ ക്ലബ് പിറകിലേക്ക് പോകുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറീനോ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് വൈകുന്നതാണ് മൗറീനോയെ വിഷമത്തിലാക്കുന്നത്. സീസൺ തുടങ്ങാൻ വെറും നാലു ദിവസം മാത്രം ബാക്കിയിരിക്കെ പല പൊസിഷനിലും യുണൈറ്റഡ് ശക്തിയില്ലാതെ ഇരിക്കുകയാണ്.
സെന്റർ ബാക്ക്, റൈറ്റ് ബാക്ക്, റൈറ്റ് വിങ്ങ് തുടങ്ങി മാഞ്ചസ്റ്ററിന്റെ ശക്തിപ്പെടുത്തേണ്ട പൊസിഷനിലേക്ക് ഒന്നും ഇതുവരെ സൈനിംഗ് എത്തിയിട്ടില്ല. മറ്റു ടീമുകൾ ശക്തിയാകുന്നതിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡും കരുത്ത് കൂട്ടേണ്ടതുണ്ട് എന്ന് മൗറീനോ പറഞ്ഞു. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം എന്നിവർക്ക് ഇപ്പോൾ തന്നെ മികച്ച ടീമുണ്ട്. ലിവർപൂൾ ആകട്ടെ എല്ലാവരെയും വാങ്ങികൂട്ടുകയും ചെയ്യുകയാണ്. മൗറീനോ പറഞ്ഞു.
താൻ വേണ്ട താരങ്ങളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട് എന്നും. ബാക്കിയുള്ള ദിവസങ്ങൾ കൂടെ കാത്തിരിക്കാം എന്നും ഹോസെ കൂട്ടിച്ചേർത്തു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial