മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പാർക്ക് ജി സുങിനെ അധികം ആരും വലിയ താരമായി കണക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് വെയ്ൻ റൂണി. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയങ്ങളിൽ എത്ര പധാനമാനോ അത്ര തന്നെ പ്രാധാന്യം പാർക്ക് ഹി സുങിനും ഉണ്ട് എന്ന് വെയ്ൻ റൂണി പറഞ്ഞു. ഒരു 13 വയസ്സുകാരനോട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് പറഞ്ഞാൽ റൊണാൾഡോ എത്ര നല്ല കളിക്കാരൻ ആണെന്ന് പറയും. എന്നാൽ പാർക്കിനെ പലർക്കും അറിയില്ല. റൂണി പറഞ്ഞു.
പാർക്കിന് ഒപ്പം കളിച്ചവർക്കും പരിശീലകർക്കും പക്ഷെ പാർക്കിന്റെ വില അറിയാം. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയങ്ങൾക്ക് എത്ര പങ്കിവഹിച്ചോ അത്ര തന്നെ പാർക്കും പങ്കുവഹിച്ചിട്ടുണ്ട് എന്ന് റൂണി പറഞ്ഞു. എ സി മിലാനെതിരായ മത്സരത്തിൽ പിർലോയെ മാൻ മാർക്ക് ചെയ്തത് തന്നെ പാർക്കിന്റെ മികവിന് ഉദാഹരണമാണ് എന്ന് റൂണി പറയുന്നു.
മത്സരങ്ങൾ നിയന്ത്രിക്കുന്ന ശീലമുള്ള പിർലോയെ ഒന്നനങ്ങാൻ പോലും പാർക്ക് അന്ന് സമ്മതിച്ചില്ല എന്നും അതായിരിന്നു പാർക്കിന് അന്ന് ലഭിച്ച നിർദ്ദേശം എന്നും റൂണി പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഏഴു സീസണുകൾ കളിച്ചിട്ടുള്ള പാർക്ക് ചാമ്പ്യൻസ് ലീഗ് അടക്കം 13 കിരീടങ്ങൾ യുണൈറ്റഡിന് ഒപ്പം നേടിയിട്ടുണ്ട്.