ഗബ്രിയേൽ ജീസുസ് ദീർഘകാലം പുറത്ത് ഇരിക്കേണ്ടി വരും എന്ന് ഗ്വാർഡിയോള

20201018 124745

അഗ്വേറോ തിരിച്ചു വന്ന ആശ്വാസം മാഞ്ചസ്റ്റർ സിറ്റിക്ക് ഉണ്ടെങ്കിലും അവരുടെ പരിക്ക് പ്രശ്നങ്ങൾ തീരുന്നില്ല. ടീമിലെ മറ്റൊരു സ്ട്രൈക്കർ ആയ ഗബ്രിയേൽ ജീസുസ് ദീർഘകാലം പുറത്തിരിക്കേണ്ടി വരും എന്നാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പറയുന്നത്. ജീസുസിന്റെ മുട്ടിന് സമീപമുള്ള മസിലിനാണ് പരിക്കേറ്റിരിക്കുന്നത്. അതുകൊണ്ട് തന്നെ കരുതൽ വേണം എന്നുൻ ഗ്വാർഡിയോള പറഞ്ഞു.

മാസങ്ങളോളം പുറത്ത് ഇരിക്കും എന്നാണ് ഗ്വാർഡിയോളയുടെ വാക്കുകൾ എങ്കിലും ഒരു മാസം എങ്കിലും ചുരുങ്ങിയത് ജീസുസ് പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീഗിലെ അടക്കം നിർണായക മത്സരങ്ങൾ ബ്രസീലിയൻ താരത്തിന് നഷ്ടമാകും. പ്രീമിയർ ലീഗിൽ വോൾവ്സിനെതിരായ മത്സരത്തിലായിരുന്നു ജീസുസിന് പരിക്കേറ്റത്.

Previous articleഅലി ഖാന് പകരക്കാരനെ ന്യൂസിലാന്റിൽ നിന്നുമെത്തിച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
Next articleകൊല്‍ക്കത്തയുടെ സ്കോറിന് മാന്യത പകര്‍ന്ന് നായകനും മുന്‍ നായകനും