ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ നാലു ഗോളുകൾ നേടുന്ന ആദ്യ ബ്രസീലിയൻ താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജീസുസ്. വാട്ഫോർഡിന് എതിരെ ആദ്യ മൂന്നാം മിനിറ്റിൽ തന്നെ ഗോൾ കണ്ടത്തിയ ജീസുസ് പിന്നീട് ഒരു ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ നേടി. തുടർന്ന് പെനാൽട്ടി ലക്ഷ്യം കണ്ട താരം തന്റെ കരിയറിലെ ആദ്യ പ്രീമിയർ ലീഗ് ഹാട്രിക്കും പൂർത്തിയാക്കി.
തുടർന്ന് 53 മിനിറ്റുകൾക്കുള്ളിൽ ഒരു ഗോൾ കൂടി നേടിയ താരം തന്റെ നാലാം ഗോളും കണ്ടത്തി പുതിയ റെക്കോർഡ് കുറിച്ചു. 2020 തിൽ ടോട്ടൻഹാമിന്റെ സോണിന് ശേഷം പ്രീമിയർ ലീഗിൽ നാലു ഗോളുകൾ നേടുന്ന പുതിയ താരം കൂടിയായി ജീസുസ്. ജീസുസ് മാഞ്ചസ്റ്റർ സിറ്റി വിട്ടു ആഴ്‌സണലിലേക്ക് ചേക്കേറും എന്ന വാർത്തകൾക്ക് ഇടയിൽ കൂടിയാണ് താരത്തിന്റെ ഈ മിന്നും പ്രകടനം.