സിറ്റിയുടെ അഞ്ച് താരങ്ങൾ ചെൽസിക്കും യുണൈറ്റഡിനും എതിരെ ഉണ്ടാകില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിക്ക് കാര്യങ്ങൾ എളുപ്പമല്ല. കൊറോണ അവരെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്. കൊറോണ കാരണം അഞ്ചു താരങ്ങൾ ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണ് എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള വ്യക്തമാക്കി. സിറ്റിക്ക് രണ്ട് വലിയ മത്സരങ്ങൾ വരാനിരിക്കെ ആണ് കൊറോണ വില്ലനായി എത്തിയത്‌. ജീസുസ്, വാൽക്കർ എന്നിവർക്ക് ഒപ്പം മൂന്ന് താരങ്ങൾക്ക് കൂടിയാണ് സിറ്റിയിൽ കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്‌.

എന്നാൽ ഈ മൂന്ന് താരങ്ങൾ ആരൊക്കെ ആണ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇവർ അഞ്ചു പേരും പത്ത് ദിവസത്തേക്ക് ഐസൊലേഷനിൽ ആണെന്നും അടുത്ത രണ്ട് മത്സരങ്ങളിൽ ഉണ്ടാകില്ല എന്നും പെപ് പറഞ്ഞു. നാളെ പ്രീമിയർ ലീഗിൽ ചെൽസിയെയും ബുധനാഴ്ച ലീഗ് കപ്പ് സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ആണ് സിറ്റിക്ക് നേരിടാൻ ഉള്ളത്. കൊറോണ കാരണം സിറ്റിയുടെ എവർട്ടണ് എതിരായ മത്സരം നേരത്തെ മാറ്റിവെച്ചിരുന്നു.