ആഴ്‌സണൽ പരിശീലനത്തിൽ തിരിച്ചെത്തി ഗബ്രിയേൽ ജീസുസ്

Wasim Akram

കാൽ മുട്ടിനു ഏറ്റ പരിക്ക് കാരണം കഴിഞ്ഞ മത്സരങ്ങൾ കളിക്കാതിരുന്ന ആഴ്‌സണൽ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസുസ് പരിശീലനത്തിൽ തിരിച്ചെത്തി. ആഴ്‌സണലിന്റെ പ്രീ സീസൺ മത്സരമായ എമിറേറ്റ്‌സ് കപ്പിന് മുമ്പാണ് ബ്രസീലിയൻ താരത്തിന് പരിക്കേറ്റത്.

ജീസുസ്

തുടർന്ന് താരം കമ്മ്യൂണിറ്റി ഷീൽഡിലും കഴിഞ്ഞ 2 പ്രീമിയർ ലീഗ് മത്സരങ്ങളിലും കളിച്ചിരുന്നില്ല. ഇന്ന് ശനിയാഴ്ച ഫുൾഹാമിനു എതിരായ മത്സരത്തിന് മുന്നോടിയായി പരിശീലനത്തിന് ഇറങ്ങിയ ആഴ്‌സണൽ ടീമിന് ഒപ്പം ജീസുസ് പരിശീലനം നടത്തുക ആയിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ജീസുസിന് പകരം എഡി ആയിരുന്നു ആഴ്‌സണൽ മുന്നേറ്റം നയിച്ചത്. ഫുൾഹാമിനു എതിരായ മത്സരത്തിൽ പകരക്കാരനായി ചിലപ്പോൾ ജീസുസ് ടീമിൽ സ്ഥാനം പിടിച്ചേക്കും.