യുവ സ്ട്രൈക്കർ ജെയ്‌ഡൻ ഡാൻസ് ലിവർപൂളിൽ കരാർ പുതുക്കി

Newsroom

യുവ സ്ട്രൈക്കർ ജെയ്‌ഡൻ ഡാൻസ് ലിവർപൂൾ എഫ്‌സിയുമായി പുതിയ ദീർഘകാല കരാർ ഒപ്പിട്ടു. എട്ടാം വയസ്സു മുതൽ ക്ലബിനൊപ്പമുള്ള സ്‌ട്രൈക്കർ അവസാന ആഴ്ചകളിൽ ലിവർപൂൾ സീനിയർ ടീമിനൊപ്പം നല്ല പ്രകടനങ്ങൾ നടത്തിയിരുന്നു.

ഡാൻസ് 24 03 15 17 10 18 995

കഴിഞ്ഞ മാസം പ്രീമിയർ ലീഗിൽ ലൂട്ടൺ ടൗണിനെതിരെ പകരക്കാരനായി തൻ്റെ സീനിയർ അരങ്ങേറ്റം നടത്തിയ ഡാൻസ്, തുടർന്ന് വെംബ്ലിയിൽ നടന്ന കാരബാവോ കപ്പ് ഫൈനലിൽ ക്ലോപ്പിൻ്റെ ടീമിനെ വിജയിപ്പിക്കാനും സഹായിച്ചു.

സതാംപ്ടണുമായുള്ള എമിറേറ്റ്സ് എഫ്എ കപ്പ് മത്സരത്തിൽ 18-കാരൻ സബ്ബായി ഇറങ്ങി കോപ്പിന് മുന്നിൽ രണ്ട് ഗോളുകൾ നേടിയിരുന്നു.

ഈ സീസണിലെ ലിവർപൂളിൻ്റെ അണ്ടർ 18, അണ്ടർ 21 ടീമുകൾക്കായി യൂത്ത് ലെവലിൽ 21 ഗോളുകൾ ഡാൻസ് നേടിയിട്ടുണ്ട്.