ലിവർപൂൾ എഫ്‌സിയുടെ യുവതാരം ജാരെൽ ക്വാൻസ പുതിയ കരാർ ഒപ്പിട്ടു. 20 കാരനായ ഡിഫൻഡർ അഞ്ച് വയസ്സ് മുതൽ ആൻഫീൽഡിൽ ഉണ്ട്. ലിവർപൂൾ ഏജ് ഗ്രൂപ്പുകളിലൂടെ വളർന്നു വന്ന താരം 2021 ലെ എഫ്എ യൂത്ത് കപ്പ് ഫൈനലിൽ ക്ലബിന്റെ U18 ടീമിനെ നയിച്ചിരുന്നു. കൂടാതെ U19, U21 ടീമുകൾക്കായും ആംബാൻഡ് ധരിച്ചിട്ടുണ്ട്.

ഈ സീസണിന്റെ രണ്ടാം പകുതി ബ്രിസ്റ്റോൾ റോവേഴ്സിൽ ലോണിൽ ചെലവഴിച്ചു. ലീഗ് വണ്ണിൽ 16 മത്സരങ്ങൾ കളിച്ചു. അർജന്റീനയിൽ നടക്കാനിരിക്കുന്ന U20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് വ്യാഴാഴ്ച തിരഞ്ഞെടുക്കപ്പെട്ടിരുന്നു.














