സ്പർസിലെ ദുരിത കാലത്തിന് അന്ത്യം, യാൻസൻ ഇനി മെക്‌സിക്കോയിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പർസിന്റെ സമീപ കാലത്തെ ഏറ്റവും മോശം സൈനിങ്ങുകളിൽ ഒന്നായി അറിയപ്പെടുന്ന വിൻസെന്റ് യാൻസൻ അവസാനം ലണ്ടൻ ക്ലബ്ബ് വിട്ടു. മെക്സിക്കൻ മൊണ്ടേറെയിലേക്ക് ആണ് താരം മാറുന്നത്.

2016 ൽ 17 മില്യൺ പൗണ്ട് നൽകി അൽക്മാറിൽ നിന്നാണ് താരം സ്പർസിൽ എത്തുന്നത്. പക്ഷെ പ്രീമിയർ ലീഗിൽ കാര്യമായി തിളങ്ങാൻ താരത്തിനായില്ല. 31 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരത്തിന് കേവലം 2 ഗോളുകൾ മാത്രമാണ് നേടാനായത്. 25 വയസുകാരനായ താരം 2017-2018 സീസണിൽ ടർക്കിഷ് ക്ലബ്ബ് ഫെനർബാഷേക് വേണ്ടിയാണ് കളിച്ചത്.