എവർട്ടണ് തിരിച്ചടി, ന്യൂ കാസിലിനെതിരെ ഹാമസ് റോഡ്രിഗസ് കളിക്കില്ല

James Rodriguez Everton

ന്യൂ കാസിലിനെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ഹാമസ് റോഡ്രിഗസ് കളിക്കില്ലെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി. ലിവർപൂളിനെതിരായ മത്സരത്തിൽ താരത്തിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ലിവർപൂളിനെതിരായ മത്സരത്തിന് ശേഷം നടന്ന സതാംപ്ടണെതിരായ മത്സരത്തിൽ ഹാമസ് റോഡ്രിഗസ് കളിച്ചിരുന്നു.

ഹാമസ് റോഡ്രിഗസിനെ കൂടാതെ സീമസ് കോൾമാനും ന്യൂ കാസിലിനെതിരായ മത്സരത്തിൽ ഉണ്ടാവില്ലെന്ന് പരിശീലകൻ ആഞ്ചലോട്ടി വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം ദീർഘകാലമായി പരിക്കിന്റെ പിടിയിലുള്ള ജോൺജോ കെന്നിയും ജെറാഡ് ബ്രാന്ത്വെയിറ്റും പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും എവർട്ടൺ പരിശീലകൻ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സതാംപ്ടണെതിരെ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയ എവർട്ടൺ ന്യൂ കാസിലിനെതിരെ വിജയവഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. അതെ സമയം പരിക്കിന് പുറമെ റിച്ചാലിസണിന്റെയും പ്രതിരോധ താരം ലൂക്കാസ് ഡിഗ്‌നെയുടെയും വിലക്ക് എവർട്ടണ് തിരിച്ചടിയാണ്.