ലെസ്റ്റർ സിറ്റിയുടെ യുവതാരം ജെയിംസ് ജസ്റ്റിൻ ഇനി ഈ സീസണിൽ കളിക്കില്ല. താരത്തിന് എ സി എൽ ഇഞ്ച്വറിയേറ്റതായി ക്ലബ് അറിയിച്ചു. എഫ് എ കപ്പിൽ ബ്രൈറ്റണ് എതിരായ മത്സരത്തിൽ ആയിരുന്നു ജസ്റ്റിന് പരിക്കേറ്റത്. ഈ സീസണിൽ ലെസ്റ്റർ സിറ്റിയുടെ പ്രധാന താരങ്ങളിൽ ഒന്നായിരുന്നു ജസ്റ്റിൻ. ലീഗിൽ ഈ സീസണിൽ എല്ലാ മത്സരത്തിലും ജസ്റ്റിൻ കളിച്ചിരുന്നു.
വിങ് ബാക്കായും ഫുൾബാക്കായും റോഡ്ജസിന്റെ വിശ്വാസം ജസ്റ്റിൻ കാത്തിരുന്നു. ആറു മുതൽ എട്ടു മാസം വരെ ജസ്റ്റിൻ പുറത്തിരിക്കേണ്ടി വരും. ലെസ്റ്ററിന്റെ ലീഗ് കിരീട പോരിന് ഈ പരിക്ക് വലിയ തിരിച്ചടി തന്നെയാകും.