ഒലെയുടെ ആദ്യ സൈനിംഗ് പൂർത്തിയായി, ഡാനിയേൽ ജെയിംസ് ഇനി യുണൈറ്റഡിന്റെ സ്വന്തം

സ്വാൻസി താരം ഡാനിയേൽ ജെയിംസ് ന്റെ സൈനിംഗ് യുണൈറ്റഡ് പൂർത്തിയാക്കി. നേരത്തെ താരത്തിന്റെ കൈമാറ്റത്തിനായി ഇരു ക്ലബ്ബ്കളും ഔദ്യോഗികമായി കരാറിൽ എത്തിയിരുന്നെങ്കിലും താരത്തെ ഓൾഡ് ട്രാഫോഡിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നില്ല.

18 മില്യൺ യൂറോ നൽകിയാണ് യുണൈറ്റഡ് താരത്തെ സ്വന്തതമാക്കിയത്. ചാമ്പ്യൻഷിപ്പിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തെ ഓൾഡ് ട്രാഫോഡിലേക്ക് എത്താൻ സഹായിച്ചത്. യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണാർ സോൾഷ്യറിന്റെ കീഴിൽ യുണൈറ്റഡ് നടത്തുന്ന ആദ്യ സൈനിംഗ് ആണ് ജെയിംസിന്റേത്.