“സ്പീഡായിരുന്നു വേണ്ടതെങ്കിൽ താൻ റോഡ്രിഗസിനെ അല്ല ഉസൈൻ ബോൾട്ടിനെ സൈൻ ചെയ്തേനെ”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എവർട്ടണിൽ എത്തിയ അറ്റാക്കിങ് മിഡ്ഫീൽഡർ ഹാമസ് റോഡ്രിഗസിനെതിരായ വിമർശനങ്ങൾക്ക് എതിരെ പരിശീലകൻ ആഞ്ചലോട്ടി രംഗത്ത്. ഹാമസ് റോഡ്രിഗസിന് വേഗത ഇല്ലല്ലോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വേഗത ആയിരുന്നു തന്റെ ലക്ഷ്യം എങ്കിൽ താൻ ഉസൈൻ ബോൾട്ടിനെ സൈൻ ചെയ്തേനെ എന്ന് ആഞ്ചലോട്ടി പറഞ്ഞു‌. ഹാമസ് ഒരു വിങ്ങറല്ല. മീഡിലൂടെ കളിക്കുന്ന താരമാണ് വേഗതയല്ല റോഡ്രിഗസിന്റെ മികവ് എന്നും അദ്ദേഹം പറഞ്ഞു.

ഡിഫൻസിനെ തകർക്കാൻ കഴിയുന്ന പാസുകളും ഗോളുകളും ആണ് റോഡ്രിഗസിന്റെ കഴിവ്. അതുകൊണ്ട് തന്നെ ഹാമസ് എവർട്ടണെ സംബന്ധിച്ച് മികച്ച സൈനിംഗ് ആണെന്നും അതിൽ തനിക്ക് സംശയമില്ല എന്നും ആഞ്ചലോട്ടി പറഞ്ഞു‌. റയൽ മാഡ്രിഡിൽ നിന്ന് ഈ ട്രാൻസ്ഫർ വിൻഡോയിൽ എവർട്ടൺ സ്വന്തമാക്കിയ താരമാണ് ഹാമസ്. ഇന്നലെ സ്പർസിന് എതിരായ മത്സരത്തിൽ ഇറങ്ങിയ താരം അഞ്ച് മികച്ച അവസരങ്ങൾ സൃഷ്ടിച്ചിരുന്നു.