ഗൂഡിസനിൻ പാർക്കിൽഇനി ക്യാപ്റ്റൻ ജാഗിയൽക്കയില്ല

Sports Correspondent

നീണ്ട 12 വർഷത്തെ എവർട്ടൻ കരിയറിന് ഫിൽ ജാഗിയൽക്ക അവസാനം കുറിച്ചു. എവർട്ടൻ ക്യാപ്റ്റനായ താരം തന്റെ നിലവിലെ കരാർ അവസാനിച്ചതോടെയാണ് ഗൂഡിസനിൽ നിന്ന് യാത്ര പറയുന്നത്. എവർട്ടൻ ഫാൻസിന് ഇടയിൽ ഏറെ പ്രശസ്തനാണ് മുൻ ഇംഗ്ലണ്ട് ദേശീയ താരമായ ജാഗിയൽക്ക.

2007 ൽ ഷെഫീൽഡ് യുണൈറ്റഡിൽ നിന്നാണ് താരം എവർട്ടനിൽ എത്തുന്നത്. അന്ന് മുതൽ ക്ലബ്ബിനായി 386 മത്സരങ്ങൾ കളിച്ച താരം 19 ഗോളുകളും നേടി. 36 വയസുകാരനായ താരം സെന്റർ ബാക്ക് പൊസിഷനിലാണ് കളിച്ചിരുന്നത്. 2013 ൽ ഫിൽ നെവിൽ വിരമിച്ച ശേഷം എവർട്ടൻ ക്യാപ്റ്റനായിരുന്നു ജാഗിയൽക്ക. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ക്ലബ്ബ് വിടുന്ന കാര്യം സ്ഥിതീകരിച്ചത്.