ചെൽസി ഫോർവേഡ് നിക്കോളാസ് ജാക്‌സൺ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2033 വരെ ക്ലബ്ബിൽ നിലനിർത്തുന്ന പുതിയ കരാർ താരം ഒപ്പുവെച്ചു. 23-കാരനായ സെനഗൽ ഇൻ്റർനാഷണൽ കഴിഞ്ഞ വേനൽക്കാലത്ത് വിയ്യാറിയലിൽ നിന്ന് ചെൽസിയിലേക്ക് ചേക്കേറി, തൻ്റെ ആദ്യ സീസണിൽ 17 ഗോളുകൾ നേടി.

എൻസോ മറെസ്കയുടെ പദ്ധതികളുടെ കേന്ദ്രബിന്ദുവായ ജാക്‌സൺ ഈ സീസണിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി നന്നായി തുടങ്ങിയിട്ടുണ്ട്. ഈ പുതിയ ദീർഘകാല കരാറിലൂടെ അദ്ദേഹത്തിൻ്റെ മികച്ച പ്രകടനങ്ങൾക്ക് ചെൽസി അംഗീകാരം നൽകുകയാണ്. 2033 വരെയുള്ള കരാർ കോൾ പാമറിനും ചെൽസി അടുത്തിടെ നൽകിയിരുന്നു.