മുൻ ആഴ്‌സണൽ താരം ജാക് വിൽഷെയർ ആഴ്‌സണൽ അണ്ടർ 18 ടീമിന്റെ പരിശീലകൻ ആയി സ്ഥാനം ഏറ്റെടുത്തു. പരിക്ക് വില്ലനായ കരിയറിന് ഒടുവിൽ 30 മത്തെ വയസ്സിൽ ആണ് വിൽഷെയർ കഴിഞ്ഞ ആഴ്ച ആണ് ഫുട്‌ബോൾ കളിക്കുന്നതിൽ നിന്ന് വിട പറയുന്നത്. കുറച്ചു നാൾ മുമ്പ് ആഴ്‌സണൽ യുവ താരങ്ങളോട് താരം പരിശീലനത്തിലും ഏർപ്പെട്ടിരുന്നു.
ആഴ്‌സണൽ എന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ആണ് എന്ന് പറഞ്ഞ വിൽഷെയർ ഈ ചുമതല വലിയ അംഗീകാരം ആണെന്നും പ്രതികരിച്ചു. യുവതാരങ്ങളെ മികവിലേക്ക് ഉയർത്താൻ താൻ തനിക്ക് ആവുന്നത് എല്ലാം ചെയ്യും എന്നും വിൽഷെയർ പറഞ്ഞു. വിൽഷെയറിന് പരിശീലകൻ ആയി വലിയ ഭാവി ഉണ്ടായേക്കും എന്നു മുൻ ആഴ്‌സണൽ പരിശീലകൻ ആഴ്‌സൻ വെങർ അടുത്ത് പറഞ്ഞിരുന്നു.