ഇൻസ്റ്റഗ്രാം റെക്കോർഡുകൾ തകർത്ത് യുണൈറ്റഡിന്റെ റൊണാൾഡോ അനൗൺസ്മെന്റ്

20210827 224645

ഇൻസ്റ്റഗ്രാം റെക്കോർഡുകൾ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൊണാൾഡോ അനൗൺസ്മെന്റ്. ഇന്റർനെറ്റിനെ തീപിടിപ്പിച്ചു കൊണ്ടാണ് പോർച്ചുഗീസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ട് പ്രീമിയർ ലീഗ് ക്ലബ്ബിൽ തിരികെയെത്തിയത്. 12മില്ല്യണിലധികം ലൈക്കുകളാണ് ഇൻസ്റ്റഗ്രാമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൊണാൾഡോ അനൗൺസ്മെന്റ് നേടിയത്.

ഒരു സ്പോർട്സ് ടീമിന് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന നേട്ടമാണ് ഈ പോസ്റ്റിന് ലഭിച്ചത്. പിഎസ്ജിയുടെ ലയണൽ മെസ്സി അനൗൺസ്മെന്റിന് ഇത്രയും ലൈക്കുകൾ ഇല്ലെങ്കിലും ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ ലഭിച്ച സ്പോർട്സ് ഫോട്ടോ   പിഎസ്ജിയിൽ എത്തിയ ലയണൽ മെസ്സിയുടെ ഫോട്ടോകളാണ്.

Previous articleസ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വേസ്‌ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ
Next articleചെൽസി വിട്ട് മിലാനിലേക്ക് ലോണിൽ പറന്ന് ബകയോകോ