പ്രീമിയർ ലീഗ് ക്ലബായ സൗതാമ്പ്ടണ് വൻ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. അവരുടെ പ്രധാന താരമായ ഡാനി ഇങ്സിന്റെ പരിക്ക് സാരമുള്ളതാണ് എന്നാണ് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ആസ്റ്റൺ വില്ലയ്ക്ക് എതിരായ മത്സരത്തിൽ ആയിരുന്നു ഡാനി ഇങ്സിന് പരിക്കേറ്റത്. മുട്ടിനേറ്റ പരിക്ക് സാരമുള്ളതാവില്ല എന്നാണ് സൗതാമ്പ്ടൺ പരിശീലകൻ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. എന്നാൽ പുതിയ വാർത്തകൾ ആശങ്ക നൽകുന്നു.
മുട്ടിനേറ്റ പരിക്ക് ലിഗമെന്റിനെ ബാധിച്ചിട്ടില്ല എന്നാണ് ആദ്യ റിപ്പോർട്ട് എന്നാണ് താരം ഒരു മാസം എങ്കിലും ചുരുങ്ങിയത് പുറത്ത് ഇരിക്കും. ലിഗമെന്റ് ഇഞ്ച്വറി ആണെങ്കിൽ താരത്തിന് സീസൺ തന്നെ നഷ്ടമായേക്കും. കരിയറിൽ ഉടനീളം പരിക്ക് ഇങ്സിനെ അലട്ടിയിരുന്നു. അവസാന രണ്ട് സീസണിൽ പരിക്ക് മാറി നിന്നപ്പോൾ ആണ് ഇങ്സ് സൗതാമ്പ്ടണ് വേണ്ടി ഗോളടിച്ച് കൂട്ടാൻ തുടങ്ങിയത്. ഈ സീസണിലും ഇങ്സ് മികച്ച ഫോമിൽ നിൽക്കവെ ആണ് പരിക്കേറ്റിരിക്കുന്നത്.