ഇംഗ്ലീഷ് പ്രീമിയർ ലീഗ് എല്ലാവരും പറയുന്നത് പോലെ വലിയ സംഭവമല്ലെന്ന് പറഞ്ഞ സ്ലാട്ടാൻ ഇബ്രാഹിമോവിച്. പ്രീമിയർ ലീഗ് ഓവർ റേറ്റഡ് ആണെന്നും ഇബ്ര പറഞ്ഞു. താൻ ബാക്കി ലീഗുകളിൽ ഒക്കെ കളിക്കുമ്പോൾ എല്ലാവരും ഇംഗ്ലണ്ടിനെ കുറിച്ച് പറയുമായിരുന്നു. അവിടെ മികവ് തെളിയിക്കാൻ പാടാണ് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. എത്ര വലിയ കളിക്കാരൻ ആയാലും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിവു തെളിയിച്ചില്ല എങ്കിൽ അയാൽ അത്ര നല്ല ഫുട്ബോളർ അല്ലാ എന്ന് ലോകം വിലയിരുത്തും എന്നും പറയപ്പെട്ടു. ഇതാണ് താൻ ഇംഗ്ലണ്ടിലേക്ക് പോകാൻ കാരണമായത് എന്ന് ഇബ്ര പറഞ്ഞു.
ഇംഗ്ലണ്ടിക് 35ആം വയസ്സിൽ എത്തിയ ഇബ്രാഹിമോവിച് 17 പ്രീമിയർ ലീഗ് ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അടിച്ചിരുന്നു. താൻ 10 വർഷം മുമ്പ് പ്രീമിയർ ലീഗിൽ വരാതിരുന്നത് ഇംഗ്ലീഷ് ഡിഫൻഡർമാരുടെ ഭാഗ്യമായി കരുതിയാൽ മതി എന്നും ഇബ്രാഹിമോവിച് പറഞ്ഞു. 35ൽ താൻ ഇങ്ങനെ കളിച്ചെങ്കിൽ 25ൽ എന്തായിരിക്കും എന്ന് ഊഹിക്കാമെന്നും ഇബ്ര പറഞ്ഞു.
ഇംഗ്ലണ്ടിലെ ഫുട്ബോൾ വേഗതയാർന്നതാണ്. പക്ഷെ അവിടുത്തെ മികവ് കുറച്ച് ഓവർ റേറ്റഡ് ആണെന്നും ഇബ്ര പറഞ്ഞു.